Wednesday, September 23, 2026

താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസം ; യന്ത്ര തകരാറ് മൂലം ചുരത്തിൽ കുടുങ്ങി കെഎസ്ആർടിസി വോൾവോ ബസ്

അടിവാരം: താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസം. ചുരം ഏഴാം വളവിൽ യന്ത്ര തകരാറിനെ തുടർന്ന് കെഎസ്ആർടിസി വോൾവോ ബസ് കുടുങ്ങി ചുരത്തിൽ ഗതാഗത തടസ്സം നേരിട്ടു. നിരവധി യാത്രക്കാരണ് ഇന്ന് ചുരം മാർഗം യാത്രക്കെത്തിയത്. ബസിൻ്റെ തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വലിയ സജീകരണങ്ങളോടെ മൂന്ന് മാസത്തോളം അടിവാരത്ത് തടഞ്ഞിട്ടിരുന്ന കൂറ്റന്‍ യന്ത്ര ഭാഗങ്ങള്‍ വലിയ സജീകരണങ്ങളോടെ ചുരത്തിലൂടെ കടത്തിവിട്ടത്.

പൂർണമായും ഗതാഗതം നിർത്തിവച്ചുകൊണ്ടായിരുന്നു കൂറ്റന്‍ യന്ത്ര ഭാഗങ്ങൾ ചുരം കയറ്റിയത് . ഒന്നാം വളവ് കയറുന്നതിനിടെ രണ്ട് ഇടങ്ങളിൽ നിന്നു പോയിരുന്നു. പിന്നീട് യാത്ര തുടർന്ന് വെള്ളിയാഴ്ചയാണ് ട്രെയലറുകൾ ചുരം കയറിയത്.

Related Articles

Latest Articles