Saturday, May 11, 2024
spot_img

ജാർഖണ്ഡിൽ ട്രെയിനിടിച്ച് അപകടം ! 12 പേർ മരിച്ചെന്ന് റിപ്പോർട്ട് ! രക്ഷാപ്രവർത്തനം തുടരുന്നു

ജാര്‍ഖണ്ഡില്‍ യാത്രക്കാര്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജംതാരയിലെ കലജാരിയ റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്. രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഉയരാനും സാധ്യതയുണ്ട്

ട്രെയിനിൽ അപകടമോ തീപിടിത്തമുണ്ടായതായോ വാർത്ത പരക്കുകയും ഇത് കേട്ട് ഭയന്ന യാത്രക്കാർ പാളത്തിലേക്ക് ചാടവേ മറ്റൊരു ട്രെയിൻ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. എന്നാൽ ട്രെയിനിൽ തീപിടിത്തമോ അപകടമോ ഉണ്ടായതായി സ്ഥിരീകരണമില്ല.

അതേസമയം മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്നും സംഭവസ്ഥലത്തേക്ക് ഡോക്ടര്‍മാരും ആംബുലന്‍സുകളും എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും ജംതാര ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശശിഭൂഷണ്‍ മെഹ്‌റ അറിയിച്ചു.

Related Articles

Latest Articles