Sunday, April 28, 2024
spot_img

ലയനം പ്രഖ്യാപിച്ച് വയകോം18-ഉം സ്റ്റാര്‍ ഇന്ത്യയും! സംയുക്ത സംരഭത്തില്‍ റിലയന്‍സ് നിക്ഷേപിക്കുക 11,500 കോടി രൂപ ! നിത അംബാനി തലപ്പത്തേക്ക്

രാജ്യത്തെ ദൃശ മാദ്ധ്യമ രംഗത്ത് സുപ്രധാന മാറ്റത്തിന് ഇടയാവാൻ സാധ്യതയുള്ള ലയനം പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാദ്ധ്യമ വിഭാഗമായ വയകോം18-ഉം വാൾട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസ് വിഭാഗമായ സ്റ്റാര്‍ ഇന്ത്യയും. ഇതിന്റെ ഭാഗമായി സംയുക്തസംരംഭം രൂപവത്കരിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ദി വാള്‍ട്ഡിസ്‌നി കമ്പനിയും ലയനക്കരാറില്‍ ഒപ്പുവെച്ചു. വയകോം18 സ്റ്റാര്‍ ഇന്ത്യയില്‍ ലയിക്കുന്ന കരാറിലാണ് ഇരുവിഭാഗവും ഒപ്പുവെച്ചത്.

പുതിയ സംയുക്ത സംരഭത്തില്‍ റിലയന്‍സ് 11,500 കോടി രൂപ നിക്ഷേപിക്കും. സംരഭത്തിൽ റിലയന്‍സിന് 63.16 ശതമാനവും ഡിസ്‌നിക്ക് 36.84 ശതമാനവും ഓഹരികളാണുണ്ടാവുക. ലയനത്തോടെ സംയുക്തസംരംഭത്തിന് ഏകദേശം 70,353 കോടി രൂപയുടെ മൂല്യമുണ്ടാവും. നിത അംബാനിയാവും സംയുക്തസംരംഭത്തിന്റെ ചെയര്‍പേഴ്‌സണ്‍. നേരത്തെ വാൾട്ട് ഡിസ്‌നിയിൽ പ്രവര്‍ത്തിച്ചിരുന്ന ഉദയ് ശങ്കറാണ് വൈസ് ചെയര്‍മാന്‍. നിലവിൽ വയകോം18- ന്റെ ബോർഡ് അംഗം കൂടിയാണ് അദ്ദേഹം. ലയനനടപടികള്‍ ഇക്കൊല്ലം അവസാനപാദത്തോടെയോ അടുത്ത കൊല്ലം ആദ്യപാദത്തോടെയോ പൂര്‍ത്തിയാകും.

Related Articles

Latest Articles