Tuesday, May 14, 2024
spot_img

കലിയടങ്ങാതെ കാലവർഷം: മിക്കയിടങ്ങളിലും റോഡ് ഗതാഗതം സ്തംഭിച്ചു: പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി

കൊച്ചി: സംസ്ഥാനത്ത് ശമനമില്ലാതെ തുടരുന്ന മഴ റെയില്‍വേ ഗതാഗതത്തേയും സാരമായി ബാധിക്കുന്നു. ട്രാക്കില്‍ മരം വീണും, വെള്ളം കയറിയുമാണ് ട്രെയിന്‍ ഗതാഗതം സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും തടസപ്പെടുന്നത്.

രണ്ട് പാസഞ്ചര്‍ ട്രെയ്‌നുകള്‍ റദ്ദാക്കിയിട്ടുണ്ട്. ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ ട്രെയ്‌നുകള്‍ ഇന്ന് സര്‍വീസ് നടത്തില്ല. പട്ടാമ്പി റെയില്‍വേ ട്രാക്കില്‍ മരം വീണത് ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. അന്ത്യോദയാ എക്‌സ്പ്രസും ടിവാന്‍ട്രം എക്‌സ്പ്രസും വൈകിയാണ് ഓടുന്നത്.

ചേര്‍ത്തലയ്ക്ക് സമീപം മരം വീണ് വൈദ്യുതി ലൈന്‍ തകരാറിലായി. ഇതേ തുടര്‍ന്ന് ആലപ്പുഴ-എറണാകുളം സെക്ഷനിലെ ട്രെയ്‌നുകള്‍ വൈകുന്നു. ഗുരുവായൂര്‍, മാവേലി, ധര്‍ബാദ്, രാജധാനിഎക്‌സ്പ്രസുകളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി, ബാംഗ്ലൂര്‍ കൊച്ചുവേളി എക്‌സ്പ്രസ് എന്നീ ട്രെയ്‌നുകള്‍ കോട്ടയം വഴി തിരിച്ചുവിടും.

Related Articles

Latest Articles