Wednesday, September 23, 2026

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം;ട്രെയിനുകൾ റദ്ദാക്കി,സമയക്രമത്തിലും മാറ്റം,അറിയേണ്ടതെല്ലാം

തിരുവനന്തപുരം :വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്‌ഘാടനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവും മുൻനിർത്തി സംസ്ഥാനത്തെ ട്രെയിൻ സർവീസുകളിൽ മാറ്റം.ഏപ്രിൽ 23 മുതൽ 25 വരെ തിരുവനന്തപുരം സെൻട്രലിൽ നിന്നുള്ള ചില സർവീസുകൾക്കാണ് മാറ്റം ഏർപ്പെടുത്തിയിരിക്കുന്നത്.

  1. കോട്ടയം വഴിയുള്ള തിരുവനന്തപുരം -കണ്ണൂർ
    ജനശതാബ്ദി ഞായറാഴ്ച റദ്ദാക്കി
  2. എറണാകുളം-ഗുരുവായൂർ സ്പെഷ്യൽ ഞായറാഴ്ച റദ്ദാക്കി.
  3. കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി തിങ്കളാഴ്ച റദ്ദാക്കി

ഞായർ, തിങ്കൾ ദിവസങ്ങളിൽ ചില ട്രെയിനുകൾ കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും. മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, അമൃത എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നിവയാണ് കൊട്ടുവേളിയിൽ സർവീസ് അവസാനിപ്പിക്കുക. കൊല്ലം-തിരുവനന്തപുരം ട്രെയിൻ കഴക്കൂട്ടം വരെ മാത്രമാകും സർവീസ് നടത്തുക. നാഗർകോവിൽ- കൊച്ചുവേളി ട്രെയിൻ നേമം വരെയെ സർവീസ് ഉണ്ടാകൂ. ഞായറാഴ്ചത്തെ തിരുവനന്തപുരം – ചെന്നൈ മെയിൽ തൃശ്ശൂരിൽ നിന്നാകും പുറപ്പെടുക.

Related Articles

Latest Articles