Thursday, January 8, 2026

ട്രാൻസ്ജെൻഡർ വ്യക്തികളായ മനുവും ശ്യാമക്കും പ്രണയസാഫല്യം; ചിത്രങ്ങൾ കാണാം

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വങ്ങളായ ശ്യാമയ്ക്കും മനുവിനും പ്രണയസാഫല്യം. ട്രാൻസ്ജെൻഡർ (Trans Gender) വ്യക്തിത്വത്തിൽത്തന്നെ നിന്നുകൊണ്ട് വിവാഹം രജിസ്റ്റർ ചെയ്യാനാണ് ഇരുവരുടെയും തീരുമാനം. നീണ്ട പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ട്രാന്‍സ്‌ജെന്‍ഡറുകളായ മനുവും, ശ്യാമയും പ്രണയദിനത്തില്‍ വിവാഹിതരായത്.

രേഖകളിലെ ആൺ, പെൺ ഐഡൻറിറ്റി ഉപയോഗിച്ചാണ് ഇപ്പോൾ വിവാഹം രജിസ്റ്റർ ചെയ്തത്. എന്നാൽ പിന്നീട് ട്രാൻസ്ജെൻഡർ വ്യക്തിത്വത്തിൽത്തന്നെ വിവാഹം രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. ടെക്നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശിയായ മനു കാർത്തിക. തിരുവനന്തപുരം സ്വദേശിനിയായ ശ്യാമ എസ്. പ്രഭ സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററാണ്.

10 വർഷത്തിലേറെയായി പരിചയമുണ്ടെങ്കിലും 2017ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. സ്ഥിര ജോലി നേടി, വീട്ടിലെ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കിയശേഷം വിവാഹിതരാകാം എന്ന തീരുമാനത്തിലായിരുന്നു ഇരുവരും.

Related Articles

Latest Articles