കൊച്ചി: കലൂരില്‍ നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ പുറത്ത് വന്നുകൊണ്ടിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. യുവാക്കളുടെ കെണിയില്‍പ്പെട്ട കൂടുതല്‍ പെണ്കുട്ടികളുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്. ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പ്രതികളുടെ ഫോണ്‍വിളികളുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. അപകട സമയത്ത് സ്കൂള്‍ യൂണിഫോമില്‍ കാറിലുണ്ടായിരുന്ന മൂന്നു പെണ്‍കുട്ടികളില്‍ ഒരാള്‍ തനിക്കു മയക്കുമരുന്ന് നല്കി യുവാക്കള്‍ പീഡിപ്പിച്ചതായി പോലീസിനു മൊഴി നല്‍കിയിരുന്നു. തുടർന്ന് ഇവർക്കെതിരെ പോക്സോ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് എരൂര്‍ അരഞ്ഞാണില്‍ ജിത്തു (28), തൃപ്പൂണിത്തുറ ഫാക്ട്നഗര്‍ പെരുമ്പിള്ളിൽ സോണി സെബാസ്റ്റ്യന്‍ (25) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

