Tuesday, May 7, 2024
spot_img

പെരുമ്പാവൂരിൽ എക്‌സൈസ് ഓഫീസിലെത്തി ട്രാൻസ്‌ജെൻഡർ യുവതിയുടെ നഗ്‌നതാപ്രദർശനം !കേസെടുത്ത് പോലീസ്

കൊച്ചി : പെരുമ്പാവൂര്‍ എക്‌സൈസ് ഓഫീസില്‍ മദ്യലഹിരിയിലെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ പരാക്രമം. മദ്യ ലഹരിയിലായിരുന്ന അസം സ്വദേശിയായ ഇവർ ഓഫീസിലെത്തി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും നഗ്‌നതാപ്രദര്‍ശനം നടത്തുകയും ചെയ്തു. ഉടനടി ഓഫീസില്‍നിന്ന് പുറത്താക്കി ഗേറ്റടച്ചെങ്കിലും റോഡിലും ഇവർ തന്റെ പരാക്രമം തുടര്‍ന്നു. ഇതോടെ പെരുമ്പാവൂര്‍ പോലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു.

മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും ഓഫീസില്‍ അതിക്രമിച്ചു കയറിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles