മുൻ ജെ.എൻ.യു വിദ്യാർത്ഥിയായ ഷർജീൽ ഇമാമിനെതിരെ പോലീസ് മൂന്നു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. അലിഗഡ് മുസ്ലിം സർവ്വകലാശാലയിൽ നടന്ന പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ വിഘടനവാദത്തെ പ്രോത്സാഹിപ്പിച്ച് രാജ്യദ്രോഹ പ്രസംഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 16ന് നടത്തിയ പ്രസംഗത്തിൽ, നിലവിൽ ഇയാൾക്കെതിരെ ആസാമിലും ഉത്തർപ്രദേശിലും രണ്ടു കേസുകൾ നിലവിലുണ്ട്.
ജനക്കൂട്ടത്തോട് ഷർജീൽ ഇമാം, അഞ്ച് ലക്ഷത്തോളമുള്ള മുസ്ലീങ്ങൾ ഒരുമിക്കണമെന്നും, ആസാമിനെയും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ഇന്ത്യയിൽ നിന്നും വിഘടിപ്പിക്കണമെന്നും ആഹ്വാനം ചെയ്യുന്ന വീഡിയോ രണ്ടുദിവസം മുമ്പ് പുറത്തായിരുന്നു. ഇതേ തുടർന്നാണ് രണ്ട് സംസ്ഥാനങ്ങളും ഇയാൾക്കെതിരെ കേസെടുത്തത്. ഉത്തർപ്രദേശ്, ആസാം, എന്നീ സംസ്ഥാനങ്ങളെ കൂടാതെ മണിപ്പൂർ, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളും ഡൽഹി പോലീസും ആണ് പുതിയ മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

