Saturday, October 3, 2026

ഇതിഹാസ അമേരിക്കന്‍ ബാസ്‍കറ്റ്ബോള്‍ താരം കോബി ബ്രയന്‍റ് അപകടത്തില്‍ മരിച്ചു

വിഖ്യാത അമേരിക്കന്‍ ബാസ്‍കറ്റ്ബോള്‍ താരം കോബി ബ്രയന്‍റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. യുഎസ് ഫ്രാഞ്ചൈസ് ബാസ്‍കറ്റ്ബോള്‍ ടൂര്‍ണമെന്‍റ് എന്‍ബിഎയിലെ ലോസ് ആഞ്ചലീസ് ലേക്കേഴ്‍സിന്‍റെ മുന്‍ താരമാണ് കോബി ബ്രയന്‍റ്.

കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ അപകടത്തിലാണ് 41 വയസ്സുകാരനായ കോബി കൊല്ലപ്പെട്ടത്. അമേരിക്കന്‍ വിനോദ വാര്‍ത്ത വെബ്‍സൈറ്റ് ടിഎംസിയാണ് ആദ്യം അപകടവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‍തത്. അഞ്ച് പേരാണ് രാവിലെ പ്രാദേശിക സമയം പത്ത് മണിക്ക് ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവരില്‍ കോബി ബ്രയന്‍റ് ഉണ്ടെന്ന് മുന്‍നിര മാധ്യമങ്ങള്‍ ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. പ്രാദേശിക ദിനപത്രമായ ലോസ് അഞ്ചലീസ് ടൈംസ് ആണ് കോബിയുടെ മരണം സ്ഥിരീകരിച്ചത്.

Related Articles

Latest Articles