Saturday, May 18, 2024
spot_img

വൻ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ഭർത്താവിനെ വെടിവച്ചു കൊന്നു; ‘എങ്ങനെ നിങ്ങളുടെ ഭർത്താവിനെ കൊല്ലാം’ എന്ന വിചിത്ര ലേഖനത്തിന്റെ രചയിതാവ് പിടിയിലായി; അമേരിക്കയിൽ പ്രസിദ്ധമായ കേസിന്റെ വിചാരണക്ക് തുടക്കം

പോർട്ട്ലാൻഡ്: ഭർത്താവിന്റെ ദുരൂഹ മരണത്തിൽ ഭാര്യ അറസ്റ്റിൽ. കോവിഡ് കാരണം മാറ്റിവച്ച വിചാരണ ഉടൻ ആരംഭിക്കും. 1.5 മില്യൺ ഡോളറിന്റെ വൻ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് യു എസ്സിലെ ഒറിഗോൺ സ്വദേശിയായ നാൻസി ക്രാംപ്‌ടൺ ബ്രോഫി എന്ന 71കാരി സ്വന്തം ഭർത്താവിനെ വെടിവച്ച് കൊലപ്പെടുത്തിയത്. കേസന്വേഷണത്തിൽ വഴിത്തിരിവായതാകട്ടെ പ്രതി എഴുതിയ ‘ഭർത്താവിനെ എങ്ങനെ കൊല്ലാം’ എന്ന ലേഖനവും. ലേഖനത്തിന്റെ ഉള്ളടക്കത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന്റെ ചുരുൾ അഴിയുകയായിരുന്നു. തുടർന്ന് പ്രതി കുറ്റ സമ്മതം നടത്തുകയായിരുന്നു.

2018 ജൂൺ രണ്ടിനാണ് പോർട്ട് ലാൻഡിലെ ഒറിഗൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഭർത്താവ് ഡാനിയൽ ബ്രോഫിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡാനിയേലിന്റെ മുതുകിലും നെഞ്ചിലും വെടിയേറ്റ നിലയിലായിരുന്നു. കേസെടുത്ത് അന്വേഷിച്ച പോലീസ് നാൻസി ക്രാംപ്‌ടൺ ബ്രോഫിയിലേക്ക് എത്തുകയായിരുന്നു. ‘ഭർത്താവിനെ എങ്ങനെ കൊല്ലാം’ എന്ന ലേഖനം 2011ലാണ് ബ്രോഫി എഴുതിയത്. കൊലപാതകം, പോലീസ് നടപടി, ജയിൽ ജീവിതം എന്നീ കാര്യങ്ങളാണ് ലേഖനത്തിൽ പറയുന്നത്. ഡാനിയേലിൻ്റെ മരണത്തിന് പിന്നാലെ ബ്രോഫി പുറത്തുവിട്ട പോസ്റ്റിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിൽ ഡാനിയേൽ കൊല്ലപ്പെടുമ്പോൾ സ്ഥലത്ത് ബ്രോഫി ഉണ്ടായിരുന്നതായി കണ്ടെത്തിൽ. കേസ് അന്വേഷണത്തിൻ്റെ പ്രാഥമിക ഘട്ടത്തിൽ താൻ സ്ഥലത്ത് ഇല്ലെന്നായിരുന്നു ഇവർ മൊഴി നൽകിയത്. തെളിവുകൾ നിരത്തി പോലീസ് വിശദമായി നടത്തിയ ചോദ്യം ചെയ്യലിൽ ബ്രോഫി കുറ്റസമ്മതം നടത്തി. ഭർത്താവിന്റെ പേരിലുണ്ടായിരുന്ന 1.5 മില്യൺ ഡോളർ ഇൻഷുറൻസ് തട്ടിയെടുക്കാൻ വേണ്ടിയാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തിയതോടെ 2018 സെപ്റ്റംബറിൽ ബ്രോഫിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോവിഡ് സാഹചര്യങ്ങൾ കാരണം മാറ്റിവെക്കപ്പെട്ട വിചാരണ ഉടൻ ആരംഭിക്കും.

Related Articles

Latest Articles