Tuesday, May 21, 2024
spot_img

കാമുകനൊപ്പം ജീവിക്കാൻ പിതാവിനെ മകൾ കൊന്നു കുളത്തിൽ തള്ളി; മകളും, കാമുകൻ റി​യാസും കുറ്റക്കാരെന്ന് കോടതി

ആലപ്പുഴ: കായംകുളത്ത് പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനുമടക്കം മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. ചു​ന​ക്ക​ര ലീ​ലാ​ല​യം വീ​ട്ടി​ല്‍ ശ​ശി​ധ​ര പ​ണി​ക്ക​ർ (54) കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് ഒ​ന്നാം പ്ര​തി കൃ​ഷ്ണ​പു​രം ഞ​ക്ക​നാ​ല്‍ മ​ണ​പ്പു​റ​ത്ത് വീ​ട്ടി​ല്‍ റി​യാ​സ് (37), ര​ണ്ടാം പ്ര​തി റി​യാ​സി​െൻറ സു​ഹൃ​ത്ത് നൂ​റ​നാ​ട് പ​ഴ​ഞ്ഞി​യൂ​ര്‍കോ​ണം ര​തീ​ഷ് ഭ​വ​ന​ത്തി​ല്‍ ര​തീ​ഷ് (38), മൂ​ന്നാം പ്ര​തി​യും ഒ​ന്നാം പ്ര​തി​യു​ടെ കാ​മു​കി​യും ശ​ശി​ധ​ര പ​ണി​ക്ക​രു​ടെ മൂ​ത്ത​മ​ക​ളു​മാ​യ ശ്രീ​ജ​മോ​ള്‍ (36) എ​ന്നി​വ​ര്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

മാ​വേ​ലി​ക്ക​ര അ​ഡീഷണൽ ജി​ല്ലാ ജ​ഡ്ജി സി.​എ​സ്. മോ​ഹി​ത് ആഗസ്റ്റ് 31ന്​ ​ശി​ക്ഷ വി​ധി​ക്കും. ശ്രീജമോളും റിയാസും തമ്മിൽ വളരെ കാലമായി പ്രണയത്തിലായിരുന്നു. ജോലി ആവശ്യാർത്ഥം റിയാസിന് വിദേശത്തേക്ക് പോകേണ്ടിവന്നതിനാൽ വിവാഹിതരാകാൻ കഴിഞ്ഞില്ല. ഇതിനിടയിൽ വീട്ടുകാരുടെ സമ്മർദ്ദത്തിൽ ശ്രീജ മറ്റൊരാളെ വിവാഹം കഴിച്ചു. വിവാഹ ശേഷവും റിയാസുമായി ബന്ധം തുടരുന്നത് മനസ്സിലാക്കിയ ഭർത്താവ് വിവാഹമോചനം നേടി. സ്വന്തം വീട്ടിലെത്തിയ ശേഷവും ബന്ധം തുടർന്നത് ചോദ്യം ചെയ്ത പിതാവിനെ കാമുകനുമായി ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2013 ഫെബ്രുവരി 23 നായിരുന്നു ശശിധരപ്പണിക്കരെ കൊലപ്പെടുത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles