ചെന്നൈ: സംഗീത ലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച്, തമിഴ്നാട് സർക്കാർ എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം ഗായകൻ കെ.ജെ. യേശുദാസിന് സമ്മാനിച്ചു .തമിഴ്‌നാട് ഇയൽ ഇസൈ നാടക മന്ദ്രം നൽകുന്ന പുരസ്‌കാരങ്ങൾ 2021, 2022, 2023 വർഷങ്ങളിലെ ജേതാക്കൾക്കാണ് പ്രഖ്യാപിച്ചത്. കലൈമാമണി, ഭാരതിയാർ, ബാലസരസ്വതി പുരസ്‌കാരങ്ങളും വിവിധ മേഖലകളിലെ പ്രമുഖർക്ക് ലഭിച്ചു.സംഗീതത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് കെ.ജെ. യേശുദാസിനെ എം.എസ്. സുബ്ബലക്ഷ്മി പുരസ്‌ക്കാരത്തിന് തെരെഞ്ഞെടുത്തത് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ് . ഒരു ലക്ഷം രൂപയും മൂന്ന് പവന്റെ സ്വർണ മെഡലും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അടുത്ത മാസം ചെന്നൈയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
സിനിമ, സംഗീതം, നാടകം, നൃത്തം, ഗ്രാമീണകലകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 90-ലധികം പേർക്കാണ് കലൈമാമണി പുരസ്‌കാരങ്ങൾ ലഭിച്ചത്. ഇതിൽ ചലച്ചിത്ര ലോകത്ത് നിന്നുള്ള പ്രമുഖർ നിരവധിയാണ്.അതേസമയം 2021, 2022, 2023 വര്‍ഷത്തെ ഭാരതിയാര്‍, കലൈമാമണി പുരസ്‌ക്കാരങ്ങൾക്ക് . പ്രൊഫസര്‍ മുരുകേശ പാണ്ഡ്യന്‍ ഭാരിയാര്‍ അര്‍ഹനായി. കൂടാതെ അഭിനേതാക്കളായ എസ്.ജെ. സൂര്യ, സായ് പല്ലവി, സംവിധായകന്‍ ലിങ്കുസ്വാമി, കലാസംവിധായകന്‍ എം. ജയകുമാര്‍, സംഘട്ടനസംവിധായകന്‍ സൂപ്പര്‍ സുബ്ബരായരന്‍ എന്നിവര്‍ക്കാണ് 2021-ലെ കലൈമാമണി പുരസ്‌കാരം.അഭിനേതാക്കളായ വിക്രം പ്രഭു, ജയ വി.സി. ഗുഹനാഥന്‍, ഗാനരചയിതാവ് വിവേക, പിആര്‍ഒ ഡയമണ്ട് ബാബു, നിശ്ചലഛായാഗ്രാഹകന്‍ ലക്ഷ്മികാന്തന്‍ എന്നിവര്‍ക്കാണ് 2022-ലെ പുരസ്‌കാരം. അഭിനേതക്കളായ കെ. മണികണ്ഠന്‍, ജോര്‍ജ് മാര്യന്‍, സംഗീതസംവിധായകന്‍ അനിരുധ് രവിചന്ദര്‍, ഗായിക ശ്വേതാ മോഹന്‍, നൃത്തസംവിധായകന്‍ സാന്‍ഡി, പിആര്‍ഒ നിഖില്‍ മുരുകന്‍ എന്നിവര്‍ 2023-ലെ കലൈമാണി പുരസ്‌കാരത്തിന് അര്‍ഹരായി.

