Saturday, November 28, 2026

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; ഉ​മാ തോ​മ​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വത്തിൽ നേ​തൃ​ത്വം മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് കെ.​വി. തോ​മ​സ്

കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​മാ തോ​മ​സി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​തി​ല്‍ നേ​തൃ​ത്വം മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​വി. തോ​മ​സ്. വിഷയത്തിൽ കടുത്ത എതിർപ്പാണ് കെ.​വി. തോ​മ​സിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. സ്ഥാ​നാ​ര്‍​ഥി​യാ​യി ഉ​മ​യെ നി​ശ്ച​യി​ച്ച​ത് എ​ങ്ങ​നെ​യെ​ന്ന് നേ​തൃ​ത്വം പ​റ​യ​ണ​മെ​ന്ന് കെ.​വി. തോ​മ​സ് പ​റ​ഞ്ഞു.

ഉ​മാ തോ​മ​സ് ത​നി​ക്ക് മ​ക​ളും സ​ഹോ​ദ​രി​യു​മാ​ണ്, പി.​ടി. തോ​മ​സു​മാ​യും ന​ല്ല ബ​ന്ധ​മാ​ണ് ത​നി​ക്കു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിൽ സ്ഥാ​നാ​ര്‍​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ മു​തി​ര്‍​ന്ന കോൺഗ്രസ് നേ​താ​ക്ക​ലുമായി ഒരു ചർച്ചയും നടന്നിട്ടില്ല.

ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍, കെ.​ബാ​ബു, ബെ​ന്നി ബെ​ഹ​ന്നാ​ന്‍ എ​ന്നി​വ​രു​മാ​യി ആ​ലോ​ചി​ച്ചോ​യെ​ന്നും കെ.​വി.​തോ​മ​സ് ചോ​ദി​ച്ചു.

Related Articles

Latest Articles