Sunday, November 29, 2026

പെരുന്നാളാഘോഷിക്കാൻ ബന്ധുവീട്ടിലെത്തിയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ച നിലയിൽ. പെരുന്നാളാഘോഷിക്കാൻ ബന്ധുവീട്ടിലെത്തിയ വിദ്യാർത്ഥിയാണ് മുങ്ങി മരിച്ചത്. മാനിപുരം ആറങ്ങോട് ആയപ്പൊയിൽ സുബൈറിന്റെ മകൻ സിനാൻ ആണ് മരിച്ചത്.

കുന്ദമംഗലം താളികുണ്ട് ഭാഗത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം സംഭവിച്ചത്.

ബന്ധുക്കളായ മറ്റുകുട്ടികൾക്കൊപ്പം പുഴയിൽ ഇറങ്ങി കളിക്കുന്നതിനിടയിൽ മുങ്ങിപ്പോവുകയായിരുന്നു. കണ്ട് വന്ന ഉടൻ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles