Tuesday, April 30, 2024
spot_img

തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ വീണ്ടും അറസ്റ്റിൽ;തട്ടിയെടുത്ത 1.07 കോടി രൂപ ദുരുപയോഗം ചെയ്‌തെന്ന് കേസ്

ദില്ലി : തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വഞ്ചനാക്കുറ്റത്തിന് നിലവിൽ ഗുജറാത്തിലെ ജയിലിൽ തടവിൽ കഴിയവെയാണ് ഇയാളെ ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. ക്രൗഡ് ഫണ്ടിംഗിലൂടെ കിട്ടിയ പണം ദുരുപയോഗം ചെയ്‌തെന്ന കേസിലാണ് ഇപ്പോഴത്തെ നടപടി. ഏകദേശം 1.07 കോടി രൂപ തട്ടിയെന്നാണ് ഗോഖലയ്‌ക്കെതിരായ ആരോപണം.

വഞ്ചനാക്കുറ്റത്തിന് അഹമ്മദാബാദ് സൈബർ ക്രൈംബ്രാഞ്ചാണ് 2022 ഡിസംബർ 30ന് ദില്ലിയിൽ വച്ച്
നേരത്തെ ഗോഖലെയെ അറസ്റ്റ് ചെയ്തിരുന്നത്. അതിനും മുമ്പ് ഡിസംബർ ആറിന് ഇയാളെ പോലീസും അറസ്റ്റ് ചെയ്തിരുന്നു. മോർബി പാലം ദുരന്തത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഗുജറാത്ത് സന്ദർശനവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പങ്കുവച്ചതിനായിരുന്നു അന്ന് അറസ്റ്റ്. ഇപ്പോൾ ഇഡിയുടെ അറസ്റ്റ് കൂടിയായതോടെ ഗോഖലെ മൂന്നാമത്തെ പ്രാവശ്യമാണ് അറസ്റ്റിലാകുന്നത്.

Related Articles

Latest Articles