Sunday, May 19, 2024
spot_img

തൃണമൂൽ തകരുന്നു,ഡിസംബർ 15നകം സർക്കാർ താഴെവീഴും; 62 എംഎൽഎമാർ കൂടി ബിജെപിയിലേക്ക്

 പശ്ചിമ ബംഗാളിൽ ബി.ജെ.പിയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ആരോപണങ്ങളും പ്രതിവാദങ്ങളും തുടരുകയാണ്. അതിനിടെ 62 ടിഎംസി എം‌എൽ‌എമാർക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന ബിജെപി എംപി സൗമിത്ര ഖാൻറെ പ്രസ്താവന ആണ് ഇപ്പോൾ ബംഗാളിൽ ചൂടുപിടിച്ച ചർച്ചയായിരിക്കുന്നത്.

ഡിസംബർ 15നുള്ളിൽ മമത ബാനർജി സർക്കാർ വീഴുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ടിഎംസിയുടെ 62 എംഎൽഎമാർ എപ്പോൾ വേണമെങ്കിലും മാറാം. സംസ്ഥാന നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ജഗദീപ് ധങ്കർ മുഖ്യമന്ത്രി മമത ബാനർജിയോട് ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നും നേരത്തെ സൗമിത്ര ഖാൻ പറഞ്ഞിരുന്നു.

നവംബർ 28 ന് നടന്ന പരിപാടിയിൽ ആണ് സൌമിത്രഖാൻ ഇതു സംബന്ധിച്ച് പ്രസ്താവന നടത്തിയത്. മിഡ്‌നാപൂരിൽ നിന്നുള്ള തൃണമൂൽ എം എൽ എ സുവേന്ദുവിന്റെ രാജിക്ക് പിന്നാലെ നിരവധി ഭരണകക്ഷി എം എൽ എമാർ ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നതായി സൂചനകൾ ഉണ്ടായിരുന്നു.

Related Articles

Latest Articles