Wednesday, October 7, 2026

മുത്തലാഖ് ഇനി ക്രിമിനല്‍ കുറ്റം; മുത്തലാഖ് നിരോധന ബില്‍ നിയമമായി

ദില്ലി- മുത്തലാഖ് ഓര്‍ഡിന്‍സിന് പകരമുള്ള മുത്തലാഖ് നിരോധന നിയമം രാജ്യസഭ അനുകൂലിച്ചു. 84നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ പാസ്സാക്കിയത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് മുത്തലാഖ് നിരോധന നിയമം.

മുത്തലാഖ് ചൊല്ലിയാല്‍ ഇനി മൂന്ന് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും.വ്യവസ്ഥ സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ചാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മുത്തലാഖ് ക്രിമിനല്‍ കുറ്റം ആക്കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തിരുന്നു.

Related Articles

Latest Articles