Thursday, May 2, 2024
spot_img

തൃഷ എന്റെ ഭാര്യയാണ്‌; വിജയ്‌ക്കൊപ്പം അവൾ നിൽക്കുന്നതെനിക്കിഷ്ടമല്ല; പ്രതികരിച്ച് സംവിധായകൻ എ.എൽ സൂര്യ

തെന്നിന്ത്യൻ താരം തൃഷ കൃഷ്ണ തന്റെ ഭാര്യയാണെന്ന് സംവിധായകനും മോട്ടിവേഷണൽ സ്പീക്കറുമായ എ.എൽ സൂര്യ. തൃഷ തന്റെ ഭാര്യയാണ്. എന്നാൽ അത് തെളിയിക്കേണ്ട ഒരാവശ്യവും തനിക്കില്ലെന്നും എ.എൽ സൂര്യ പറയുന്നു. താനുമായി തൃഷയ്ക്ക് ബന്ധമുണ്ടായിരുന്നതായാണ് ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിൽ എ.എൽ സൂര്യ പറയുന്നത്.

ഭീമ എന്ന സിനിമയുടെ ലൊക്കേഷനിൽ തൃഷയെ കൊണ്ടുപോയി വിട്ടിരുന്നത് താനാണെന്നും തൃഷയുടെ ഭർത്താവാണെന്നും എ.എൽ സൂര്യ അഭിമുഖത്തിൽ അവകാശപ്പെടുന്നു. ഇളയദളപതി വിജയ്‌യുടെ അടുത്ത സിനിമയിൽ നായിക തൃഷയാണ്. വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. തൃഷ വിജയ്‌യുടെ കൂടെ നിൽക്കുന്നത് എനിക്കിഷ്ടമില്ല. അതുകൊണ്ട് മനഃപൂർവം താരം ചിത്രം പങ്കുവച്ചതാണെന്നും എ.എൽ സൂര്യ പറയുന്നു.

സൂര്യയുടെ ആരോപണം ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചാ വിഷയം ആയിരിക്കുകയാണ്. പ്രശസ്തിയ്ക്ക് വേണ്ടിയാണ് സൂര്യ ഇങ്ങനൊരു ആരോപണവുമായി വന്നിരിക്കുന്നത്. അല്ലാതെ ഇതിന് പിന്നിൽ വേറൊരു കാര്യവുമില്ലെന്നാണ് ആരാധകർ പറയുന്നത്.

Related Articles

Latest Articles