Wednesday, May 8, 2024
spot_img

ഖോപ്രി ഇനിയില്ല !
മുതിർന്ന ബോളിവുഡ് നടന്‍ സമീര്‍ ഖാഖർ അന്തരിച്ചു

മുതിർന്ന ബോളിവുഡ് നടന്‍ സമീര്‍ ഖാഖർ അന്തരിച്ചു. അദ്ദേഹത്തിന്റെ സഹോദരന്‍ ഗണേഷ് ഖാഖറാണ് മരണം സ്ഥിരീകരിച്ചത്. ആന്തരാവയവങ്ങള്‍ തകരാറിലായതിനെത്തുടർന്നാണ് മരണം സംഭവിച്ചത്.

ശ്വസനസംബന്ധമായ പ്രശ്‌നങ്ങളും മൂത്രാശയസംബന്ധമായ പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നതായി ഗണേഷ് വ്യക്തമാക്കി. ഉറങ്ങാന്‍ കിടന്ന സമീർ ഖാഖറെ ബോധരഹിതനായതിനെത്തുടർന്ന് ഉടനടി ആശുപത്രിയിലെത്തിക്കുകയും തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിക്കുകയുമായിരുന്നു.പുലര്‍ച്ചെ 4.30 യോടെ മരണം സ്ഥിരീകരിച്ചു.

നുക്കഡ് എന്ന ടിവി ഷോയിലെ ഖോപ്രി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് സമീര്‍. പരീന്ദ, ജയ് ഹോ, ഹസീ തോ ഫസീ, സീരിയസ് മെന്‍ എന്നീ ചിത്രങ്ങളിലെ വേഷവും സണ്‍ഫ്‌ലവര്‍ എന്ന വെബ് സീരിസിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. നിശ്ശബ്ദ സിനിമയായ പുഷ്പകിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ച വച്ചു. ഷോബിസിൽ നിന്ന് ചെറിയ ഇടവേളയെടുത്ത് താരം അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരുന്നു. പിന്നീട് തിരിച്ചെത്തിയ അദ്ദേഹം രണ്ട് ഗുജറാത്തി നാടകങ്ങളും ചെയ്തു, സൽമാൻ ഖാന്റെ ജയ് ഹോ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ അദ്ദേഹം ജനപ്രിയനായി.നടന്റെ മരണത്തില്‍ അനുശോചനമറിയിച്ചുകൊണ്ട് നിരവധി താരങ്ങളും ആരാധകരും എത്തുകയാണ്.

Related Articles

Latest Articles