തൃശൂരില്‍ വിദ്യാര്‍ഥിനി ബൈക്കില്‍ നിന്ന് വീണു. നാട്ടുകാർ ചേർന്ന് സഹപാഠിയെ ക്രൂരമര്‍ദനത്തിനിരയാക്കി. ചേതന കോളജിലെ ബിരുദവിദ്യാര്‍ഥിയായ അമലിനാണ് മര്‍ദനമേറ്റത്. ഭക്ഷണം കഴിക്കുന്നതിനായി സുഹൃത്തിനൊപ്പം പുറത്തുപോയപ്പോഴാണ് ഇവര്‍ ബൈക്കില്‍ നിന്ന് വീണത്. തുടർന്ന് കോളജില്‍ നിന്ന് അധ്യാപികയെ വിളിച്ചുവരുത്തിയതിന് ശേഷം ഇവരെ ഓട്ടോയില്‍ ആശുപത്രിയിലേക്കയച്ചു. തുടര്‍ന്നായിരുന്നു നാട്ടുകാര്‍ ചേർന്ന് യുവാവിനെ ക്രൂരമായി മര്‍ദിച്ചത്.
ഇതിനിടയിൽ ഡേവിസ് എന്ന മധ്യവയസ്‌കനായ ഒരാള്‍ കല്ലുകൊണ്ട് യുവാവിന്റെ തലക്കടിക്കുകയായിരുന്നു. എവിടെ നിന്നോ വന്ന ഇയാള്‍ ഒരു കാര്യവുമില്ലാതെയാണ് യുവാവിന്റെ തലക്കടിച്ചത്. ശേഷം നടന്നുപോവുകയായിരുന്നു. സംഭവത്തില്‍ ഒല്ലൂര്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

