Sunday, October 4, 2026

തൃശ്ശൂരിൽ അന്യസംസ്ഥാന തൊഴിലാളികളുടെ അക്രമം; റയിൽവേ സ്റ്റേഷനിൽ ടി ടി ഇ യെ ക്രൂരമായി കൂട്ടം ചേർന്ന് മർദിച്ചു

തൃശൂർ: റയിൽവേ സ്റ്റേഷനിൽ ടി ടി ഇ യെ അന്യസംസ്ഥാന തൊഴിലാളികൾ ക്രൂരമായി കൂട്ടം ചേർന്ന് മർദിച്ചു. റെയിൽവേ സ്റ്റേഷനിൽ വച്ചാണ് മർദനമേറ്റത്. ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ എത്തിയത്. അന്ത്യോദയ എക്സ്പ്രസിൽ ആണ് മർദ്ദനത്തിന് കാരണമായ തർക്കം നടന്നത്.

ഇന്ന് പുലർച്ചെ 12.55 ഓടെയാണ് സംഭവം നടന്നത്. പെരുമ്പാവൂർ സ്വദേശി കുറുപ്പൻ ബെസിക്ക് ആണ് മർദനമേറ്റത്. അന്യസംസ്ഥാന തൊ‌ഴിലാളികൾ കൂട്ടമായി ചേർന്ന് ടി.ടി.ആറിന്റെ മൊബൈൽ അടക്കമുള്ളവ പിടിച്ചുവാങ്ങി മർദിക്കുകയായിരുന്നു. ബെസിയെ തൃശൂർ ആക്ട് പ്രവർത്തകർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles