Sunday, September 27, 2026

തൃശ്ശൂർ കൊലപാതകം; സഹോദരനെ കുഴിച്ച് മൂടിയത് ജീവനോടെ നിർണായകമായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തൃശൂർ: ചേർപ്പ് മുത്തുള്ളിയാലിൽ യുവാവിനെ സഹോദരൻ കുഴിച്ച് മൂടിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. യുവാവിനെ ജീവനോടെ കുഴിച്ച് മൂടിയതാണെന്ന് കണ്ടെത്തി. ചേർപ്പ് സ്വദേശി കെ.ജെ. ബാബുവിന്റെ കൊലപാതകത്തിലെ നിർണായക വിവരങ്ങളാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂടെ പുറത്ത് വന്നത്. ബാബുവിന്റെ ശ്വാസകോശത്തിൽ നിന്നും മണ്ണിന്റെ അംശം കണ്ടെത്തി. ജീവനോടെ കുഴിച്ച് മൂടിയാൽ മാത്രമേ ശ്വാസകോശത്തിൽ മണ്ണിന്റെ സാന്നിധ്യം പ്രകടമാകൂ. അതുകൊണ്ടു തന്നെ ജീവനോടെയാകാം ബാബുവിനെ സാബു കുഴിച്ച് മൂടിയതെന്നാണ് നിഗമനം. കൂടാതെ യുവാവിന്റെ തലയിൽ ആഴത്തിലുള്ള ഒരു മുറിവും കണ്ടെത്തിയിട്ടുണ്ട്.

കേസിൽ ബാബു മൊഴിനല്കിയതനുസരിച്ച്, മദ്യപിച്ചെത്തി സ്ഥിരം ബഹളമുണ്ടാക്കുന്ന സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്നാണ്. എന്നാൽ കഴുത്ത് ഞെരിച്ചപ്പോൾ അബോധാവസ്ഥയിലായ ബാബു മരിച്ചെന്ന് കരുതിയ യുവാവിനെ കുഴിച്ച് മൂടിയതാകാമെന്നുമാണ് പോലീസിന്റെ ഇപ്പോഴത്തെ നിഗമനം.

ഈ മാസം 19നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സഹോദരൻ ബാബുവിനെ സാബു കഴുത്ത് ഞെരിച്ച് കൊല്ലുകയും തുടർന്ന് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹത്തിന്റെ കൈ പുറത്തു കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.

Related Articles

Latest Articles