Saturday, September 19, 2026

മദ്യപിച്ച് ആംബുലന്‍സ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം- മദ്യപിച്ച് ആംബുലന്‍സ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍. ഞായറാഴ്ച രാത്രി 9.30ഓടെയാണ് പത്തനാപുരം ആയിരനെല്ലൂര്‍ സ്വദേശി ഷൈന്‍ മോനെ(39) മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത്.

നെടുമങ്ങാട് ജംഗ്ഷനില്‍ ഐ എസ് ആര്‍ ഒയുടെ ബസില്‍ ഇടിച്ച ആംബുലന്‍സ് നിര്‍ത്താതെ പോകുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു.

മെഡിക്കല്‍ കോളേജിലേക്ക് ആംബുലന്‍സ് വരാന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് വാഹനപരിശോധന ആരംഭിച്ചു.ആംബുലന്‍സ് തടഞ്ഞുപരിശോധിച്ചപ്പോള്‍ ഷൈന്‍മോന്‍ മദ്യലഹരിയിലായിരുന്നെന്ന് മെഡിക്കല്‍ കോളേജ് പോലീസ് പറഞ്ഞു.

Related Articles

Latest Articles