Tuesday, September 29, 2026

തിരുവനന്തപുരത്ത് ഗുണ്ടകൾ തമ്മിൽ കത്തി സംഘർഷവും കത്തിക്കുത്തും: രണ്ടുപേര്‍ ആശുപത്രിയില്‍; രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്തെ ഇറച്ചിക്കടയിൽ ഉണ്ടായ തർക്കത്തെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് കുത്തേറ്റു. ശ്രീകാര്യം സ്വദേശികളായ ഷിബു, മുനീര്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച രാത്രി 8.45 ഓടെ ശ്രീകാര്യം മുസ്ലീം പള്ളിക്കു മുന്നിലാണ് സംഭവം നടന്നത്. അടുത്തടുത്ത ഇറച്ചി സ്റ്റാളിലെ ജീവനക്കാര്‍ നേരത്തേയുണ്ടായ വാക്കുതര്‍ക്കമാണ് കത്തി കുത്തില്‍ അവസാനിപ്പിച്ചത്.

കൊലക്കേസ് പ്രതിയായ ഹബീബാണ് കുത്തിയതെന്നാണ് പൊലീസ് പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചെമ്പഴന്തി സ്വദേശികളായ ഹര്‍ഷാദ്, നാസിം എന്നിവരാണ് ശ്രീകാര്യം പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇതില്‍ ഹര്‍ഷാദ് കൊലക്കേസ് പ്രതിയാണ്. പരിക്കേറ്റ ഷിബുവും നിരവധി കേസുകളില്‍ ഉൾപ്പെട്ട പ്രതികളാണ്.

Related Articles

Latest Articles