Monday, June 17, 2024
spot_img

സോഷ്യൽ മീഡിയയിൽ വൈറലാകാൻ ശ്രമം;റെയിൽവേ ട്രാക്കിലൂടെ നടന്ന് ഇൻസ്റ്റാഗ്രാം റീൽ എടുക്കാൻ നോക്കിയ യുവതിക്കും യുവാക്കൾക്കും ദാരുണാന്ത്യം

ഗസിയാബാദ്: സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനായി റെയിൽവേ ട്രാക്കിലൂടെ നടന്ന് ഇൻസ്റ്റാഗ്രാം റീൽ
എടുക്കവേ ട്രെയിൻ ഇടിച്ച് ഒരു യുവതിയും രണ്ട് യുവാക്കളും മരിച്ചു.ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ കല്ലുഗഢി റെയിൽവേ ട്രാക്കിൽ നിന്നാണ് ഇവർ റീൽസ് ചെയ്യാൻ ശ്രമിച്ചത്.ഈ സമയം അതുവഴി കടന്നുവന്ന പദ്മാവത് എക്സ്പ്രസാണ് ഇവരെ ഇടിച്ചുതെറിപ്പിച്ചത്.

കല്ലു ഗാർഹി ഗേറ്റിനും ദസ്‌ന സ്‌റ്റേഷനും ഇടയിൽ അപകടം നടന്നതായി മസൂരി പോലീസ് സ്‌റ്റേഷനിൽ, റെയിൽവേ സ്‌റ്റേഷൻ മാസ്റ്ററിൽ നിന്ന് വിവരം ലഭിച്ചിരുന്നു. പിന്നാലെ പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ മൂന്ന് മൃതദേഹങ്ങൾ ട്രാക്കിൽ കിടക്കുന്നതായി കണ്ടെത്തിയെന്നാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ( ഡി സി പി ) റൂറൽ സോൺ ഇരാജ് രാജ സംഭവത്തെക്കുറിച്ച് അറിയിച്ചത്. റെയിൽവേ ട്രാക്കിൽ ഇവർ മൂവരും ചേർന്ന് റീൽസ് വീഡിയോ എടുക്കവെയാണ് അപകടം നടന്നതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഡി സി പി വ്യക്തമാക്കി.

മരിച്ചയാളുടെ മൊബൈലിൽ ഒന്നിന്‍റെ ഡിസ്‌പ്ലേ സ്‌ക്രീൻ തകർന്നെങ്കിലും പ്രവർത്തിച്ചിരുന്നതായി പോലീസ് പറഞ്ഞു. ടാക്സി ഡ്രൈവറായ മസൂരിയിലെ ഖാച്ച റോഡിൽ താമസിക്കുന്ന 25 കാരനായ ബഷീറാണ് കൊല്ലപ്പെട്ടതിൽ ഒരാളെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവർ ആരാണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെനനും ഡി സി പി പറഞ്ഞിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.

Related Articles

Latest Articles