വെല്ലിങ്ടണ്‍: സുനാമിയില്‍ കനത്ത നാശനഷ്ടം സംഭവിച്ച തെക്കന്‍ പസഫിക് ദ്വീപുരാഷ്ട്രമായ (Tonga) ടോംഗയ്ക്ക് ദുരിതാശ്വാസമായി ഇന്ത്യ. ടോംഗയ്ക്ക് ദുരിതാശ്വാസമായി ഇന്ത്യ രണ്ട് ലക്ഷം ഡോളർ നൽകും. ടോംഗയിലുണ്ടായ ദുരന്തത്തിൽ അങ്ങേയറ്റം സഹതാപം പ്രകടിപ്പിക്കുന്നതായി ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം അറിയിച്ചു.
ദുരിതാശ്വാസ,പുനരധിവാസ,പുനനിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് ഈ പണം ചെലവഴിക്കുക. ടോംഗയിലുണ്ടായ സുനാമി ജനജീവിതത്തിന് കാര്യമായ തടസ്സം സൃഷ്ടിക്കുകയുണ്ടായി.ഇന്ത്യയുടെ സുഹൃത്ത് എന്ന നിലയിൽ ടോംഗയിലെ ജനങ്ങളെ സഹായിക്കുക ഇന്ത്യയുടെ കടമയാണെന്ന് ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.സമുദ്രാന്തർഭാഗത്ത് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് ടോംഗയിൽ ശക്തമായ സുനാമി ഉണ്ടായത്.

