Saturday, May 4, 2024
spot_img

ബിജെപി എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനു കോവിഡ്

ദില്ലി: ബിജെപി എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനു കോവിഡ്.
നേരിയ രോഗലക്ഷണങ്ങളേയുള്ളൂ എന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ എത്രയും വേഗം കോവിഡ് ടെസ്റ്റ് നടത്തണമെന്നും ഗംഭീർ ട്വീറ്റ് ചെയ്തു. ഐപിഎല്ലിലെ പുതിയ ടീമുകളിൽ ഒന്നായ ലക്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ഉപദേശകനാണ് ഗംഭീർ. കഴിഞ്ഞ ദിവസമാണ് ലക്നൗ ഫ്രാഞ്ചൈസി തങ്ങളുടെ ടീമിൻ്റെ പേര് പ്രഖ്യാപിച്ചത്. ഫ്രാഞ്ചൈസി ഉടമ ആർപിഎസ്ജി ഗ്രൂപ്പ് തലവൻ സഞ്ജീവ് ഗോയങ്കയാണ് ടീമിൻ്റെ പുതിയ പേര് പ്രഖ്യാപിച്ചത്.

ടീമിൻ്റെ പേര് നിർദ്ദേശിക്കാനായി ആരാധകർക്കിടയിൽ ഫ്രാഞ്ചൈസി ക്യാമ്പയിൻ നടത്തിയിരുന്നു.
രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും കളിക്കാതിരുന്ന രണ്ട് സീസണുകളിൽ ആർപിഎസ്ജിക്ക് ടീം ഉണ്ടായിരുന്നു. റൈസിങ് പൂനെ സൂപ്പർ ജയൻ്റ്സ് എന്നായിരുന്നു ടീമിൻ്റെ പേര്. ഇതിനോട് സമാനതയുള്ള പേരാണ് പുതിയ ടീമിനും നൽകിയിരിക്കുന്നത്. അതേസമയം, ഐപിഎലിൻ്റെ വരുന്ന സീസൺ മാർച്ച് അവസാന വാരം ആരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം അറിയിച്ചത്. മെയ് മാസത്തിൽ സീസൺ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles