Thursday, November 5, 2026

നടന്‍ മധു പ്രകാശിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയിൽ

ഹൈദരാബാദ്: തെലുങ്ക് നടന്‍ മധു പ്രകാശിന്റെ ഭാര്യ ഭാരതി ആത്മഹത്യ ചെയ്ത നിലയിൽ. ഹൈദരാബാദിലെ മണികൊണ്ടയിലുള്ള വസതിയില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമാണ് ഭാരതി താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മധു പ്രകാശ് അഭിനയിക്കുന്നതിനോട് ഭാരതിയ്ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. സീരീയില്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ജോലിയുമായി തിരക്കിലായത് ഭാരതിയെ അലട്ടിയിരുന്നു. ഇതേക്കുറിച്ച്‌ ഇരുവരും തമ്മില്‍ നിരന്തരം കലഹിക്കാറുണ്ട്. ചൊവ്വാഴ്ച രാവിലെ 10 മണിയോടു കൂടി സീരിയലിന്റെ സെറ്റിലേക്ക് പോയ മധു പ്രകാശിനെ ഭാരതി വിളിച്ചിരുന്നു. തിരിച്ചു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.

എന്നാല്‍ ഇത് മധു പ്രകാശ് ഗൗരവത്തിലെടുത്തില്ല. വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു വന്നപ്പോള്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2015 ലാണ് മധു പ്രകാശും ഭാരതിയും വിവാഹിതരായത്. സീരിയില്‍ താരമായ മധു പ്രകാശ് ബാഹുബലിയില്‍ വേഷമിട്ടിരുന്നു..

Related Articles

Latest Articles