Friday, December 26, 2025

ട്വിറ്റര്‍ വാങ്ങാനുള്ള നീക്കവുമായി ഇലോണ്‍ മസ്‌ക്; പ്രതികരണം അറിയിക്കാതെ ട്വിറ്റര്‍

സാമൂഹിക മാധ്യമ ഭീമനായ ട്വിറ്ററിനെ വിലയ്ക്ക് വാങ്ങാനുള്ള നീക്കവുമായി ഇലോണ്‍ മസ്‌ക്.
41 ബില്യണ്‍ ഡോളറാണ് കമ്പനിയ്ക്ക് വിലയിട്ടിരിക്കുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളര്‍ ആണ് മസ്‌ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍, ഓഫറിനെക്കുറിച്ച്‌ ട്വിറ്റര്‍ ഇതുവരെയും പ്രതികരണം അറിയിച്ചിട്ടില്ല.

തനിക്ക് നല്‍കാനാകുന്ന ഏറ്റവും മികച്ചതും അന്തിമവുമായ ഓഫറാണിതെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ട്വിറ്ററിലെ ഓഹരി പങ്കാളിത്തത്തെക്കുറിച്ച്‌ തനിക്ക് പുനരാലോചിക്കേണ്ടിവരുമെന്നും മസ്‌ക് ട്വിറ്റര്‍ ചെയര്‍മാനയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മൂന്ന് ബില്യണ്‍ ഡോളറിന് ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി മസ്‌ക് സ്വന്തമാക്കിയിരുന്നു. ട്വിറ്ററില്‍ കൊണ്ടുവരേണ്ട നിരവധി മാറ്റങ്ങളും ഇതോടൊപ്പം അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

Related Articles

Latest Articles