എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം നിരവധി പരിഷ്കാരങ്ങളും നടപടികളുമാണ് ട്വിറ്ററിൽ കൊണ്ട് വന്നത്.ഇതാ വീണ്ടും പുതിയ നീക്കങ്ങളുമായാണ് മസ്‌ക് എത്തിയിരിക്കുന്നത്.ഈ മാസം 20-ാം തിയതിയോടെ ട്വിറ്ററില്‍ നിന്നും പരമ്പരാഗത ബ്ലൂ ടിക്കുകളെല്ലാം നീക്കം ചെയ്യുമെന്നാണ് മസ്ക് വ്യക്തമാക്കിയിരിക്കുന്നത്.ട്വിറ്ററില്‍ നിങ്ങളുടെ അക്കൗണ്ട് വെരിഫൈഡ് ആണോ എന്ന് ഉറപ്പിക്കുന്നതിന് ട്വിറ്റര്‍ നല്‍കി വരുന്ന അടയാളമാണ് നീല നിറത്തിലുള്ള ശരി അടയാളം. എന്നാൽ 20-ാം തിയതിയോടെ ഈ അടയാളം കാണാൻ സാധിക്കില്ലെന്നാണ് അറിയാൻ കഴിയുന്നത്. അക്കൗണ്ട് വെരിഫൈ ചെയ്ത് ബ്ലൂ ടിക്ക് നേടാന്‍ ഇനി മുതല്‍ ട്വിറ്ററിന് പണം നല്‍കണമെന്നാണ് മസ്‌കിന്റെ പുതിയ പ്രഖ്യാപനം.
അതേസമയം കഴിഞ്ഞദിവസമാണ് അനൗപചാരികമായി ബ്രാൻഡ് പുനർനാമകരണം ചെയ്തത്.പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ട്വിറ്റർ എന്ന ഇംഗ്ലീഷിൽ എഴുതിയ ബോർഡിൽ നിന്നും ‘ഡബ്ല്യു’ എന്ന ഇംഗ്ലീഷ് അക്ഷരം എടുത്ത് മാറ്റുകയാണ് ഇലോൺ മസ്ക് ചെയ്തിരിക്കുന്നത്. ട്വിറ്ററിന്റെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനത്തെ ഓഫീസിന് മുകളിലുള്ള ബോർഡിൽ നിന്നാണ് ഡബ്ല്യു എന്ന അക്ഷരം എടുത്ത് മാറ്റിയത്.ഡബ്ല്യു എന്ന അക്ഷരം എടുത്തു മാറ്റിയതോടെ ട്വിറ്റർ എന്ന പേരിനു പകരം ടിറ്റർ എന്നാണ് വായിക്കുന്നത്. ഇതിനെതിരെ നിരവധിപേരാണ് വിമർശനവുമായി രംഗത്തെത്തിയത്.

