Saturday, May 18, 2024
spot_img

ട്വിറ്റർ ഇനി മസ്കിന് സ്വന്തം; 44 ബില്യൺ ഡോളറിന്റെ ലേലത്തിന് അംഗീകാരം നൽകി ഓഹരിയുടമകൾ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ വാങ്ങാനുള്ള ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകൻ ഇലോൺ മസ്‌കിന്റെ 44 ബില്യൺ ഡോളറിന്റെ ലേലത്തിന് ട്വിറ്റർ ഓഹരി ഉടമകൾ അംഗീകാരം നൽകി. കഴിഞ്ഞ ചൊവ്വാഴ്ച ആണ് അംഗീകാരം നൽകിയത്. ഒരു ഓഹരിക്ക് 54.20 ഡോളർ അതായത് 4,148 രൂപ നൽകിയാണ് ഏറ്റെടുക്കൽ. 400 കോടി ‍ഡോളറിന് ട്വിറ്റർ വാങ്ങാനുള്ള കരാറിൽ കഴിഞ്ഞ ഏപ്രിലിലാണ് ഒപ്പുവച്ചത്. ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നതോടെ ഇത് പൂർണമായും സ്വകാര്യ കമ്പനിയായി മാറും.

ട്വിറ്ററിൽ വ്യാജ അക്കൗണ്ടുകൾ വർദ്ധിക്കുന്നുവെന്ന ഇലോൺ മസ്കിന്റെ ആരോപണം ഇവിടെ നിലനിൽക്കെയാണ് ഏറ്റെടുക്കലിന് അംഗീകാരം നൽകിയത്. വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നല്കാൻ ട്വിറ്റർ വിസമ്മതിച്ചുവെന്നും കരാറിലെ ഒന്നിലധികം വ്യവസ്ഥകള്‍ ട്വിറ്റർ ലംഘിച്ചുവെന്നും ആരോപിച്ച് ട്വിറ്റർ വാങ്ങാനുള്ള കരാർ ജൂലൈയിൽ മസ്ക് അവസാനിപ്പിച്ചിരുന്നു. ഇതിനെതിരെ ട്വിറ്റർ കോടതിയെ സമീപിക്കുകയും ഇതിന്റെ വിചാരണ ഒക്ടോബറിൽ നേരിടുകയും വേണം. ട്വിറ്റർ സിഇഒ പരാഗ് അഗർവാളിന്റെ ഹ്രസ്വ പരാമർശങ്ങൾക്ക് ശേഷമുള്ള ഒരു വെർച്വൽ മീറ്റിംഗിലാണ് വോട്ടെടുപ്പ് നടന്നത്.

മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നത് തടയാൻ അവസാന ശ്രമമെന്നോണം പോയ്‌സൺ പിൽ വരെ ട്വിറ്റര്‍ മസ്ക്കിനെതിരെ പ്രയോഗിച്ചെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ ഏപ്രിൽ ആദ്യത്തിൽ മസ്‌ക് സ്വന്തമാക്കിയിരുന്നു. ട്വിറ്ററിന്റെ ഓഹരിയിലെ ക്ലോസിങ് മൂല്യത്തേക്കാൾ 38 ശതമാനം കൂടുതലായിരുന്നു കരാർ തുക.

Related Articles

Latest Articles