Saturday, May 4, 2024
spot_img

മുഖ്യമന്ത്രി പിണറായി വിജയന് നേരേ പാഞ്ഞ് തെരുവുനായ; ഓടിക്കൂടി സുരക്ഷാ ജീവനക്കാര്‍, സംഭവം ദില്ലിയിൽ പിബി യോഗത്തിനെത്തിയപ്പോള്‍

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനു നേരേ പാഞ്ഞടുത്ത് തെരുവുനായ. സുരക്ഷ ജീവനക്കാരെത്തി നായയെ കാലു കൊണ്ട് ആട്ടിയോടിച്ചു. ദില്ലിയില്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ എകെജി ഭവനില്‍ പിണറായി കാറിറങ്ങുമ്പോഴായിരുന്നു സംഭവം.

കാറിന്റെ ഡോര്‍ തുറന്നിറങ്ങാന്‍ തുടങ്ങവേ പെട്ടെന്ന് തെരുവുനായ കാറിന്റെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. ഉടന്‍ കാറിന്റെ സമീപമുണ്ടായിരുന്ന കേരള പോലീസിലെ സുരക്ഷാ ഉദ്യോഗസ്ഥർ നായയെ കാലു കൊണ്ട് ആട്ടിയോടിക്കുകായിരുന്നു.

സംസ്ഥാനത്തെങ്ങും തെരുവുനായ ആക്രമണം അതിരൂക്ഷമായി തുടരുകയാണ്. അതേസമയം, തെരുവുനായ പ്രശ്‌നത്തില്‍ എന്തുനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.

Related Articles

Latest Articles