തിരുവനന്തപുരം : സഹോദരൻ വന്ന സ്കൂൾ ബസ് തട്ടി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം.നെയ്യാറ്റിൻകരയിലാണ് അപകടം നടന്നത്.കുറ്റിയാണിക്കാട് സ്വദേശി അനീഷ്- അശ്വതി ദമ്പതികളുടെ മകൻ വിഘ്നേഷാണ് മരിച്ചത്.
സഹോദരനെ വീട്ടിലിറക്കി മടങ്ങുകയായിരുന്ന സ്കൂൾ ബസ് തട്ടിയാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾ പറഞ്ഞു. കുട്ടിയുടെ അമ്മയാണ് അപകട വിവരം മറ്റുള്ളവരെ അറിയിച്ചത്. പിന്നാലെ കുഞ്ഞിനെ നിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പേ കുട്ടി മരിച്ചു. കുഞ്ഞിന്റെ മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.