Wednesday, May 1, 2024
spot_img

380 ജീവനക്കാരെ പിരിച്ചുവിട്ട് സ്വിഗ്ഗി; നടപടി ചെലവ് ചുരുക്കലിന്റെ ഭാഗമായി, ജീവനക്കാരോട് ക്ഷമ ചോദിച്ച് കമ്പനി

ദില്ലി: 380 ജീവനക്കാരെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി പിരിച്ചുവിട്ടു . കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടൽ നടപടിയെന്നാണ് റിപ്പോർട്ട്.
ടീമിന്റെ വലുപ്പം കുറയ്ക്കാനായി വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കിയതെന്നും ഇതിന്റെ ഭാഗമായി 380 ജീവനക്കാരോട് വിട പറയും എന്നും ജീവനക്കാർക്ക് അയച്ച കത്തിൽ സ്വിഗ്ഗിയുടെ സഹസ്ഥാപകൻ ശ്രീഹർഷ മജെറ്റി പറഞ്ഞു. വിപണിയിലെ വെല്ലുവിളി ജോലികൾ വെട്ടിക്കുറയ്ക്കാൻ ഒരു കാരണമായതായി അദ്ദേഹം പറയുന്നു.

ഒരു പുനർ നിർമ്മാണത്തിനാണ് കമ്പനി ഒരുങ്ങുന്നതെന്നും ഇതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു നടപടി സ്വീകരിച്ചതെന്നും കമ്പനി അറിയിച്ചു. പിരിച്ചു വിട്ട ജീവനക്കാരോട് ക്ഷമ ചോദിക്കുന്നതായും കമ്പനി പറഞ്ഞു.

Related Articles

Latest Articles