Sunday, June 16, 2024
spot_img

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ രണ്ട് പേര്‍ പിടിയില്‍;ചീയാരം സ്വദേശി ജോമോൻ, ചീരക്കുഴി സ്വദേശി ജോമാൻ എന്നിവരാണ് പിടിയിലായത്

ആലപ്പുഴ: ആലപ്പുഴയിലെ മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. രണ്ട് ദിവസം മുമ്പാണ് മഹിളാ മന്ദിരത്തിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായത്.

പെൺകുട്ടികളെ പീഡിപ്പിച്ച തൃശൂർ ചീയാരം സ്വദേശി ജോമോൻ, ചീരക്കുഴി സ്വദേശി ജോമാൻ എന്നിവരാണ് പിടിയിലായത്. പെൺകുട്ടികളെ ചാലക്കുടിയിലെ ലോഡ്ജിൽ എത്തിച്ചാണ് ഇവര്‍ പീഡിപ്പിച്ചത്. ബസിൽ വെച്ചാണ് പ്രതികൾ പെൺകുട്ടികളെ പരിചയപ്പെട്ടത്. ഇവരില്‍ ഒരു പെൺകുട്ടി പോക്സോ കേസിലെ ഇരയാണ്.

Related Articles

Latest Articles