Wednesday, November 4, 2026

മലയാളത്തിന്റെ താരരാജാക്കന്മാർ വർഷങ്ങൾക്കു ശേഷം ഒരു ഫ്രെയ്മിൽ; അമ്മ യോ​ഗത്തിൽ പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രം പങ്കുവെച്ച് സുരേഷ് ​ഗോപി

മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും സുരേഷ് ​ഗോപിയും മോഹൻലാലും. മൂവരും ഒന്നിച്ചെത്തിയ സിനിമകൾ അപൂർവ്വമാണെങ്കിലും താരങ്ങളുടെ ഒത്തുകൂടൽ എപ്പോഴും ആരാധകർ ആഘോഷമാക്കാറുണ്ട്. ഇന്ന് പിറന്നാൾ ആഘോഷിച്ച സുരേഷ് ​ഗോപിക്ക് മമ്മൂട്ടിയും മോഹൻലാലും ആശംസകൾ അറിയിച്ചിരുന്നു. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോ​ഗത്തിൽ മൂവരും ചേർന്ന് പിറന്നാൾ ആഘോഷിക്കുകയും ചെയ്തു. ഇപ്പോഴിതാ സുരേഷ് ​ഗോപി പങ്കുവച്ച ഫോട്ടോയാണ് ശ്രദ്ധനേടുന്നത്.

അമ്മ യോ​ഗത്തിൽ പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രമാണ് സുരേഷ് ​ഗോപി പങ്കുവച്ചത്. സുരേഷ് ​ഗോപിക്കൊപ്പം മമ്മൂട്ടിയും മോഹൻലാലും ഉണ്ട്. ഹൃദയ സിമ്പലിനൊപ്പമാണ് സുരേഷ് ​ഗോപി ചിത്രം പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി രം​ഗത്തെത്തിയത്. “മലയാളത്തിൻ്റെ മഹാനടന്മാർ, മലയാളത്തിന്റെ താരരാജാക്കന്മാർ വർഷങ്ങൾക്കു ശേഷം ഒരേ ഫ്രെയ്മിൽ… അപൂർവ നിമിഷം ഇതാണ് മലയാള സിനിമ”,എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Related Articles

Latest Articles