Sunday, May 5, 2024
spot_img

ഫുട്‌ബോള്‍ കളിച്ച് മടങ്ങുന്നതിനിടെ കുളിക്കാന്‍ ഇറങ്ങി; അച്ചന്‍കോവിലാറ്റില്‍ മുങ്ങിമരിച്ചത് രണ്ട് കുട്ടികൾ

പത്തനംതിട്ട: ഫുട്‌ബോള്‍ കളിച്ച് മടങ്ങുന്നതിനിടെ കുളിക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം.അഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്.ഏഴ് കുട്ടികള്‍ അടങ്ങുന്ന സംഘമാണ് കുളിക്കാനായി അച്ചൻകോവിലാറ്റിൽ എത്തിയത്.5 പേർ കരയ്ക്കിരിക്കുകയും രണ്ടുപേര്‍ വെള്ളത്തില്‍ ഇറങ്ങുകയുമായിരുന്നു.

ഇറങ്ങിയ കുട്ടിയിലൊരാള്‍ മറുകരയ്ക്ക് നീന്തുന്നതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോയി. അതിനിടെ കൂടെയുണ്ടായിരുന്ന കുട്ടി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴിക്കില്‍പ്പെടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.പത്തംതിട്ടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് കുട്ടികളെ പുറത്തെടുത്തത്. പത്തനംതിട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

Related Articles

Latest Articles