Saturday, January 3, 2026

തുമ്പ സ്റ്റേഷൻ കടവിനു സമീപം രണ്ടുപേർ ട്രെയിൻ തട്ടിയ നിലയിൽ; ദുരൂഹതയെന്ന് പോലീസ്

തിരുവനന്തപുരത്ത് രണ്ടുപേർ ട്രെയിൻ തട്ടിയ നിലയിൽ. തുമ്പ സ്റ്റേഷൻ കടവിനു സമീപമാണ് ഇവരുടെ
മൃതദേഹങ്ങൾ കണ്ടെത്തിയത്. അന്യസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. മരണത്തിനു പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന സംശയം ഉയരുന്നുണ്ട്. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

എന്നാൽ ഫോണില്‍ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പോലീസ് നിഗമനം. മരിച്ചവർ ബംഗാള്‍ സ്വദേശികളാണെന്നും, റെയില്‍വേ ട്രാക്കിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles