Tuesday, September 22, 2026

മഴക്കെടുതി; സൗദി അറേബ്യയില്‍ മിന്നലേറ്റ് രണ്ടു മരണം; ഒരാളുടെ മരണം വീട്ടുകാര്‍ നോക്കിനില്‍ക്കവെ

റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ മഴയെ തുടർന്നുണ്ടായ മിന്നലേറ്റ് രണ്ടു മരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് കനത്ത മഴയാണ് പെയ്തത്. രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളിലാണ് രണ്ടുപേര്‍ മിന്നലേറ്റ് മരിച്ചത്. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ ജിസാന്‍ പ്രവിശ്യയിലെ നഗരമായ സബ്യയിലാണ് യുവാവ് മിന്നലേറ്റ് മരിച്ചത്. വീട്ടുകാര്‍ നോക്കി നില്‍ക്കെയാണ് യുവാവിന്റെ മരണം സംഭവിച്ചത്. ആടുകളെ മേയ്ക്കാന്‍ വീടിന് പുറത്തുപോയതാണ് യുവാവ്.

ശക്തമായ മഴ പെയ്തതോടെ തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മിന്നലേറ്റത്. ഇയാളെ രക്ഷിക്കാന്‍ വീട്ടുകാര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമാന രീതിയില്‍ അതേ ദിവസം അതേ നഗരത്തില്‍ തന്നെ സ്വദേശിയായ കുട്ടിയും മിന്നലേറ്റ് മരിച്ചു. ഈ മാസം ആദ്യം സൗദി പെണ്‍കുട്ടിക്കും സഹോദരിക്കും മിന്നലേറ്റിരുന്നു. ഇതില്‍ പെണ്‍കുട്ടി മരിക്കുകയും സഹോദരിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇടിയോട് കൂടിയ മഴയാണ് കഴിഞ്ഞ കുറച്ച് ദിവസഹങ്ങളായി സൗദിയില്‍ ലഭിക്കുന്നത്. പൊതുജനങ്ങള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles