Tuesday, June 11, 2024
spot_img

‘തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു’; സോനം കപൂര്‍ അമ്മയായി; ജീവിതം ഇവിടം മുതല്‍ മാറുകയാണെന്ന് ആനന്ദ് അഹൂജ

ബോളിവുഡ് സൂപ്പർ താരം സോനം കപൂര്‍ അമ്മയായി. തങ്ങള്‍ക്ക് ഒരു ആണ്‍ കുഞ്ഞുണ്ടായ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സോനവും ഭര്‍ത്താവ് ആനന്ദ് അഹൂജയും. ബോബ് മാര്‍ലിയുടെ ത്രീ ലിറ്റില്‍ ബേര്‍ഡ്സ് എന്ന ഗാനവും അതിനൊപ്പം ഒരു ബ്ലൂ ഹാര്‍ട്ട് ഇമോജിയും ചേര്‍ന്ന ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തങ്ങള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നതായി സോനം കപൂറിന്റെ ഭര്‍ത്താവ് ആനന്ദ അഹൂജ അറിയിച്ചത്. കുഞ്ഞിനെ നിറഞ്ഞ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും ആനന്ദ അഹൂജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ആനന്ദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ,
‘തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. ഇത് ഒരു തുടക്കമാണെന്നറിയാം, പക്ഷേ ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങൾക്കറിയാം’

സോനം കപൂര്‍ വ്യവസായിയായ ആനന്ദ് അഹൂജയെ വിവാഹം കഴിക്കുന്നത് 2018ലാണ് . ഗര്‍ഭിണിയായിരുന്ന സമയത്തും സോനം കപൂര്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു. ഗര്‍ഭ കാലത്തെ നിരവധി ചിത്രങ്ങള്‍ സോനം ഇന്‍സ്റ്റഗ്രാമിലൂടെ ഉള്‍പ്പെടെ പങ്കുവച്ചിരുന്നു.

Related Articles

Latest Articles