Thursday, December 11, 2025

ജമ്മു കശ്മീരിൽ സ്ഫോടനം, രണ്ട് സൈനികർക്ക് വീരമൃത്യു

ദില്ലി: ജമ്മു കശ്മീരിലെ രജൌരിയിൽ നൌഷര സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. പെട്രോളിങ്ങിനിറങ്ങിയ സംഘമാണ്​ അപകടത്തിൽപ്പെട്ടത്​.പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി.

അതിർത്തിയിൽ ഭീകരാക്രമണങ്ങളുടേയും ഇതര സംസ്ഥാന തൊഴിലാളികളുടെ നേർക്കുള്ള ആക്രമണങ്ങളുടേയും പശ്ചാത്തലത്തിൽ സുരക്ഷയും പരിശോധനയും കർശനമാക്കിയിരിക്കുകയാണ്. കരസേന മേധാവി എം എം നരവനെയും കേന്ദ്ര ആഭ്യന്ത്രര മന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസങ്ങളിൽ ജമ്മു കശ്മീരിൽ സന്ദർശനം നടത്തിയിരുന്നു.

Related Articles

Latest Articles