Sunday, May 19, 2024
spot_img

സിനിമകളുടെ വിജയഫോര്‍മുല രൂപപ്പെടുത്തിയ സംവിധായകന്‍ ഇനിയില്ല; ക്രോസ് ബെൽറ്റ് മണി അന്തരിച്ചു

തിരുവനന്തപുരം: ആദ്യ കാല സിനിമ സംവിധായകൻ ക്രോസ് ബെൽറ്റ് മണി അന്തരിച്ചു. 86 വയസ്സായിരുന്നു. നാൽപ്പതോളം ചിത്രങ്ങൾ സംവിധാന ചെയ്ത ക്രോസ് ബെൽറ്റ് മണി നിരവധി സിനിമകളുടെ ഛായാഗ്രാഹകനും കൂടിയായിരുന്നു.

വലിയശാലയിൽ മാദവൈ വിലാസത്ത് കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി 1935 ഏപ്രിൽ 22നാണ് ക്രോസ് ബെൽറ്റ് മണി ജനിച്ചത്. കെ വേലായുധൻ നായർ എന്നാണ് യഥാർത്ഥ പേര്. 1970ൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ക്രോസ്‌ബെൽറ്റ് എന്ന സിനിമയോടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്. അതോടെ ആ പേര് തന്റെ പേരിനൊപ്പം ചേർത്തു.

1967 ൽ പുറത്തിറങ്ങിയ മിടുമിടുക്കിയാണ് അദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ സിനിമ. പിന്നീട് ശക്തി, പെൺപട, കുട്ടിച്ചാത്തൻ, പട്ടാളം ജാനകി, നാരദൻ കേരളത്തിൽ തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു.

Related Articles

Latest Articles