Tuesday, May 21, 2024
spot_img

ഇരിട്ടിയിൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ മി​നി ഗു​ഡ്സിൽ ഇടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

ഇ​രി​ട്ടി: കണ്ണൂർ ഇരിട്ടിയിൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട മി​നി ഗു​ഡ്സിലിടിച്ച് അപകടം. അ​പ​ക​ട​ത്തി​ല്‍ കാ​റി​ന്റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ഗു​ഡ്സ് വാ​ഹ​നം ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു. കഴിഞ്ഞ ദിവസം രാ​വി​ലെ ആ​റോ​ടെ ഉ​ളി​യി​ല്‍ ടൗ​ണ്‍ പ​ള്ളി​ക്ക് സ​മീ​പം വെച്ചാണ് അ​പ​ക​ടമുണ്ടായത്.

അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്. ഉ​ളി​യി​ല്‍ സ്വ​ദേ​ശി​ക​ളാ​യ സി.​എം. ന​സീ​ര്‍ (44), അ​ജാ​സ് (19) എ​ന്നി​വ​ർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റവരെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അതേസമയം ന​ര​യ​മ്പാ​റ​യി​ല്‍​ നി​ന്ന് വ​ള്ളി​ത്തോ​ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് ഗു​ഡ്സ് വാ​ഹ​ന​ത്തി​ലി​ടി​ച്ച​ത്. ഈ ​വാ​ഹ​ന​ത്തി​ന് സ​മീ​പം സം​സാ​രി​ച്ചു ​കൊ​ണ്ടി​രുന്നവർക്കാണ് പ​രി​ക്കേ​റ്റ​ത്.

Related Articles

Latest Articles