യുഎഇ: ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം . കണ്ണൂര്‍ രാമന്തളി സ്വദേശി എം.എന്‍.പി ജലീല്‍ (43) പയ്യന്നൂര്‍ പെരളം സ്വദേശി സുബൈര്‍ നങ്ങാറത്ത് (45) എന്നിവരാണ് മരണപ്പെട്ടത്. ദുബൈ റോഡില്‍ മലീഹ ഹൈവേയില്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇരുവരും ഒമാനിലും യുഎഇയിലും ബിസിനസ് നടത്തുകയായിരുന്നു. ഏകദേശം 25 വര്‍ഷമായി ഇരുവരും യു എയിലുണ്ട് . കഴിഞ്ഞ 16 വര്‍ഷമായി ഫുജൈറയില്‍ ആണ് താമസം. ഇരുവരും ഒരുമിച്ചാണ് ഗൾഫിൽ എത്തിയതും ബിസിനസ്സ് ആരംഭിച്ചതും. ജലീലിന്റെ ഭാര്യ ജാസ്മിനയും മക്കളായ മുഹമ്മദ്, ഫാത്തിമ, ജുമാന എന്നിവരും ഫുജൈറ സ്വദേശികളാണ്. ഇരുവരുടെയും മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള പേപ്പര്‍ വര്‍ക്കുകള്‍ നടക്കുകയാണ്

