Thursday, January 8, 2026

കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ രണ്ട് കാലുകൾ; സമീപത്ത് ചെരുപ്പും വസ്ത്രങ്ങളും, പ്രദേശത്തു നിന്നും കാണാതായ വ്യക്തികളെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുന്നു

കോഴിക്കോട്: കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാലുകൾ കണ്ടെത്തി. പുരുഷന്റേതെന്ന് കരുതുന്ന രണ്ട് കാലുകൾ ആണ് കണ്ടെത്തിയത്. ഇതിന്റെ സമീപത്തായി തന്നെ ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മറ്റ് ശരീര ഭാഗങ്ങൾ കണ്ടെത്താനായില്ല.

പോലീസ് സംഭവ സ്ഥലം നിരീക്ഷിച്ച് വരികയാണ്. സമീപകാലത്തെ മറ്റു മിസ്സിങ് കേസുകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ശരീരഭാഗം കണ്ടെത്തിയ സ്ഥലത്തെ വാഴക്കൂട്ടത്തിന് തീപിടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നാണ് വിവരം.

Related Articles

Latest Articles