Wednesday, September 23, 2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട കേസുകളിൽ മദ്രസാ അദ്ധ്യാപകർ അറസ്റ്റിൽ; പിടിയിലായത് മുതിയക്കോണം സ്വദേശി നവാസും ഊർങ്ങാട്ടേരി ഇസഹാക്ക് സഹദും

കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അദ്ധ്യാപകൻ കൊല്ലം പള്ളികളിൽ അറസ്റ്റിലായി. കാട്ടുപുതുശേരി മുതിയക്കോണം സ്വദേശിയായ മദ്രസ അദ്ധ്യാപകൻ നവാസ് (49) നെയാണ് പോലീസ് പിടികൂടിയത്. മദ്രസയിൽ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നവാസ് ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ മാസം 13 നായിരുന്നു കേസിനാസ്പദമായ സംഭവം. നവാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഷൊർണൂരിലും പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിലായി . മലപ്പുറം ഊർങ്ങാട്ടേരി സ്വദേശി കൂട്ടക്കടവത്ത് വീട്ടിൽ ഇസഹാക്ക് സഹദിനെ (51) ആണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2022 – 2024 കാലയളവിൽ മണ്ണാർക്കാട്ടെ സ്ഥാപനത്തിൽ വിദ്യാർത്ഥി പഠിക്കുന്ന സമയത്തു മദ്രസ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന പ്രതി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. മാതാപിതാക്കൾ അറിഞ്ഞതോടെയാണ് പൊലീസിൽ പരാതിപ്പെട്ടത്

Related Articles

Latest Articles