Thursday, May 16, 2024
spot_img

രാജ്യത്ത് ഭീകരവാദത്തിന് അറസ്റ്റിലായ 2പ്രതികൾ അഭിനന്ദന്റെ കൂടെ നിൽക്കുന്ന പാകിസ്ഥാൻ മേജറുമായി കൂടിക്കാഴ്ച നടത്തിയവർ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദില്ലി പോലീസ്

 

ദില്ലി: പാകിസ്ഥാനിൽ വെച്ച് നടന്ന ആയുധ പരിശീലനത്തിനിടെ ഒരു പാക് സൈനിക ഉദ്യോഗസ്ഥനെ പരിചയപ്പെട്ടിരുന്നതായി ഭീകരവാദ കുറ്റം ചുമത്തി ദില്ലി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത രണ്ട് പേരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. യു.പിയിലെ അലഹബാദ് നിവാസിയായ സീഷാൻ ഖമർ (28), ദില്ലിയിലെ ജാമിയ നഗറിൽ താമസിക്കുന്ന ഒസാമ എന്ന സാമി (22) എന്നിവർ തിരിച്ചറിഞ്ഞ ഒമ്പത് പേരിൽ പാക് മേജറും ഉൾപ്പെടുന്നുവന്നത് ഞെട്ടലുളവാക്കുന്ന കാര്യമാണ്. ബാലാകോട്ട് വ്യോമാക്രമണത്തിന് തിരിച്ചടി നൽകുന്നതിനിടെ പാകിസ്ഥാൻ അതിർത്തിയിൽ പിടിയിലായ വിങ് കമാൻഡർ അഭിനന്ദനെ അറസ്റ്റ് ചെയ്ത പാക് സൈനിക മേജറായിരുന്നു ഇയാളെന്ന് ഈ രണ്ട് പ്രതികൾ ചൂണ്ടിക്കാട്ടി. IAF വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനൊപ്പമുള്ള ഫോട്ടോയിൽ ഒപ്പം നിൽക്കുന്ന സൈനിക ഉദ്യോഗസ്ഥന്റെ ഫോട്ടോ കണ്ട ഈ .പ്രതികൾ ഇയാളെ തിരിച്ചറിയുകയായിരുന്നു. ദില്ലി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. . ഇരുവരും പാകിസ്ഥാൻ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) പരിശീലനം നേടിയവരാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.

‘അവർ ഒരു ഹംസയെ തിരിച്ചറിഞ്ഞു, അവൻ പി.ഒ.കെയിൽ നിന്നുള്ളയാളാണ്, ഇസ്ലാമാബാദിൽ താമസിക്കുന്നു. സീഷാനും ഒസാമയും റാവൽപിണ്ടിയിലെ ഒരു ജബ്ബാറിൽ നിന്ന് പരിശീലനം നേടിയപ്പോൾ, അവിടുത്തെ തലവനായിരുന്നു അദ്ദേഹം. ബാലാകോട്ട് വ്യോമാക്രമണത്തിന് തിരിച്ചടി നൽകുന്നതിനിടെ പാകിസ്ഥാൻ അതിർത്തിയിൽ പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ അറസ്റ്റിലാകുന്ന സമയത്ത് താനും അവിടെയുണ്ടായിരുന്നുവെന്ന് ഹംസ ഒസാമയോടും സീഷാനോടും പറഞ്ഞു. ഇയാൾ പാക് സൈന്യത്തിലെ മേജറാണ്’-എ.സി.പി ലളിത് മോഹൻ നേഗി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.അതേസമയം ഈ വർഷം ഫെബ്രുവരി ഒമ്പതിന് സമർപ്പിച്ച കുറ്റപത്രം തിങ്കളാഴ്ച കോടതി പരിഗണിച്ചു. പ്രതികളിൽ രണ്ടുപേരായ ഒസാമയും സീഷാനും ഈ വർഷം (2021) പാകിസ്ഥാനിൽ വെച്ച് പരിശീലനം നേടുകയും ISIന്റെ നിർദേശങ്ങൾ പ്രാവർത്തികമാക്കാൻ ഇന്ത്യയിലേക്ക് തിരിച്ച് വരികയും ചെയ്തതായി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ IED സ്ഥാപിക്കുന്നതിന് ദില്ലിയിലും ഉത്തർപ്രദേശിലും അനുയോജ്യമായ സ്ഥലങ്ങൾ പുനരവലോകനം ചെയ്യാനായിരുന്നു ISI ഇവർക്ക് നൽകിയിരുന്ന നിർദേശം എന്നും റിപ്പോർട്ടുകളുണ്ട്.

Related Articles

Latest Articles