Monday, April 29, 2024
spot_img

പതിനാറുവയസുകാരിക്ക് കടുത്ത വയറുവേദന; ചികിത്സ തേടിയപ്പോൾ അരിഞ്ഞത് ഗർഭിണിയെന്ന്, സംഭവത്തിൽ 14 വയസ്സുകാരനെതിരെ കേസ്

കണ്ണൂര്‍: കണ്ണൂർ എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16 വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14 വയസ്സുകാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെതുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണു പീഡനം നടന്നതെന്നാണു പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. സ്ഥിരമായി വീട്ടില്‍ വരുമായിരുന്ന 14 വയസ്സുകാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

വയറുവേദനയെ തുടര്‍ന്നു പെണ്‍കുട്ടിക്കു ചികിത്സ തേടിയപ്പോഴാണു ഗര്‍ഭിണിയായ വിവരം അറിഞ്ഞത്. ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞതായി പരാതിയിലുണ്ട്.

 

Related Articles

Latest Articles