Wednesday, January 14, 2026

ഛത്തീസ്ഗഡില്‍ രണ്ട് നക്‌സലുകള്‍ കീഴടങ്ങി

ഛത്തീസ്ഗഡില്‍ നക്‌സലുകള്‍ സ്വമേധയാ പോലീസുകാരുടെ മുന്നില്‍ കീഴടങ്ങി.രാജ്‌നന്ദ്ഗാവിലെ പോലീസ് സ്റ്റേഷനിലാണ് രണ്ടു നക്‌സലുകള്‍ ശനിയാഴ്ച കീഴടങ്ങിയത്.

നിരവധി കേസുകളിലെ പ്രതിയായ ഗൈന്ദ്‌സിംഗ് കോവാച്ചി, രാംഷീല എന്നിവരാണ് ഉച്ചയോടെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കവര്‍ച്ച കൊലപാതകം എന്നിങ്ങനെ നിരവധി കേസുകള്‍ കോവാച്ചിയുടെ പേരിലുണ്ട്.2006 മുതല്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇയാളുടെ തലയ്ക്ക് പത്തു ലക്ഷവും, രാംഷീലയുടെ തലയ്ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷവും ആണ് വില പ്രഖ്യാപിച്ചിരുന്നത്.

Related Articles

Latest Articles